ന്യൂഡൽഹി: ലോക് സഭയിൽ ആർ.എസ്.പി അംഗം എൻ.കെ. പ്രേമചന്ദ്രൻ മൂന്ന് സ്വകാര്യ ബില്ലുകൾ

അവതരിപ്പിച്ചു. അംഗനവാടി വർക്കേഴ്സ് ബിൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (ഭേദഗതി) ബിൽ,, ഡ്രഗ്സ് ആന്റ് കോസ്മറ്റിക്സ് (ഭേദഗതി) ബിൽ എന്നിവയാണ് അവതരിപ്പിച്ചത്. .

അംഗനവാടി ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാരിലെ ഗ്രൂപ്പ് സി ജീവനക്കാർക്ക് തുല്യമായ സേവന വേതന വ്യവസ്ഥകൾ അനുവദിക്കുന്നതിനും ക്ഷേമം ഉറപ്പു വരുത്തുന്നതിനുമാണ് അംഗനവാടി വർക്കേഴ്സ് ബിൽ.മെഡിക്കൽ പ്രവേശനത്തിനും ഫീസ് നിശ്ചയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും അതോറിറ്റി രൂപീകരിക്കാനും മെഡിക്കൽ പ്രവേശന ഫീസ് ഘടനയും ഫീസ് ഈടാക്കലും സാധാരണക്കാരന് .താങ്ങാനാവുന്ന വിധത്തിലാക്കുന്നതിനും പര്യാപ്തമായതാണ് ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ (ഭേദഗതി) ബിൽ.

ജീവൻ രക്ഷാമരുന്നുകൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിനും മരുന്നുകളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നത് തടയുന്നതിനും മരുന്നുകളുടെ വില നിശ്ചയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വിപണനം നിരീക്ഷിക്കുന്നതിനും ശക്തമായ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ളതാണ് ഡഗ്സ് ആന്റ് കോസ്മെറ്റിക്സ് (ഭേദഗതി) ബില്‍ 2019.