എൻ.സി.പിയിലെ അജിത് പവാറിനോട് നന്ദി പറയുന്നു. ബി.ജെ.പിക്കൊപ്പം നിൽക്കാം എന്ന അദ്ദേഹത്തിൻ്റെ തീരുമാനം ഒന്ന് കൊണ്ട് മാത്രമാണ് സർക്കാർ ഇല്ലാതെ പ്രതിസന്ധിയിലായ മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാനായത്.
ദേവേന്ദ്ര ഫഡ്നാവിസ് , മഹാരാഷ്ട്ര മുഖ്യമന്ത്രി
സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേന, കോൺഗ്രസുമായുള്ള ചർച്ച അനന്തമായി നീളുന്നതിനാലാണ് ബി.ജെ.പിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത്. സർക്കാർ ഇല്ലാത്തതിനാൽ രാജ്യത്തെ കർഷകരടക്കം പ്രതിസന്ധിയിലാണ്.
അജിത് പവാർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
ഫഡ്നാവിസിനും അജിത് പവാറിനും അഭിനന്ദനങ്ങൾ.ഈ സർക്കാർ മഹാരാഷ്ട്രയുടെ ഉജ്ജലഭാവിയ്ക്ക് തിരിതെളിക്കട്ടെ
നരേന്ദ്ര മോദി, പ്രധാനമന്ത്രി
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ളത് അജിത് പവാറിൻ്റെ വ്യക്തിപരമായി തീരുമാനം. എൻ.സി.പി നേതൃത്വത്തിന് ഇത് സംബന്ധിച്ച് അറിവില്ല. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇപ്പോഴുമുണ്ട്. പുതിയ സർക്കാരിനെതിരെ അവിശ്വാസം കൊണ്ട് വരും. ശിവസേന - കോൺഗ്രസ് - എൻ.സി.പി. പുതിയ സർക്കാർ രൂപീകരിക്കും. അജിത്തിനെതിരെ നടപടിയുണ്ടാകും.
ശരത് പവാർ, എൻ.സി.പി. അദ്ധ്യക്ഷൻ
ശിവസേനയെ പിളർത്താൻ ശ്രമിച്ചാൽ മഹാരാഷ്ട്ര ഉറങ്ങില്ല. ബി.ജെ.പി നീക്കം മഹാരാഷ്ട്ര ജനതയ്ക്കുമേലുള്ള മിന്നലാക്രമണം. ജനാധിപത്യത്തെ പരിഹസിക്കലാണ് നടക്കുന്നത്.
ഉദ്ധവ് താക്കറെ, ശിവസേന അദ്ധ്യക്ഷൻ
ഇത്തരം ഒരു നീക്കം പ്രതീക്ഷിച്ചില്ല. ബി. ജെ. പിയെ മാറ്റി നിർത്തി ഭരണമുണ്ടാക്കാനാണ് കോൺഗ്രസ് എല്ലാ വിട്ടുവീഴ്ചകളും ചെയ്തത്. പക്ഷേ എൻ. സി. പി. ചതിച്ചു. ശരത് പവാർ അറിഞ്ഞു കൊണ്ടാണോ ഈ രാഷ്ട്രീയ മാറ്റമെന്ന് വ്യക്തമല്ല.
കെ. സി. വേണുഗോപാൽ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി
പാർട്ടിയും കുടുംബവും പിളർന്നു.
ശരദ് പവാറിന്റെ മകൾ
ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എപ്പോൾ എന്തുവേണമെങ്കിലും സംഭവിക്കാം എന്ന് നേരത്തെ പറഞ്ഞില്ലേ?ഇപ്പോൾ അതിന്റെ അർഥം നിങ്ങൾക്ക് മനസിലായി കാണും
നിതിൻ ഗഡ്ഗരി, കേന്ദ്രമന്ത്രി
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കരിദിനം.സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ഒരു നിമിഷം പോലും വൈകിച്ചില്ല. എൻ.സി.പിയും ശിവസേനയും കോൺഗ്രസും ഒന്നിച്ചു നിൽക്കും. വിശ്വാസ വോട്ടെടുപ്പിൽ ഫഡ്നാവിസ് സർക്കാരിനെ പരാജയപ്പെടുത്തും. ഗവർണറുടെ നടപടി രാഷ്ട്രീയപരമായും നിയമപരമായും നേരിടും.
അഹമ്മദ് പട്ടേൽ, രാജ്യസഭാഅംഗം
അജിത് പവാറിനൊപ്പം പോയ എട്ട് എം.എൽ.എമാരിൽ അഞ്ച് പേർ മടങ്ങിയെത്തി. അവരെ അവർ കള്ളംപറഞ്ഞ് കാറിലാക്കി തട്ടിക്കൊണ്ടു പോകുകയായിരുന്നു . ധൈര്യമുണ്ടെങ്കിൽ അവർ സഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ.
സഞ്ജയ് റാവുത്ത് ,ശിവസേന നേതാവ്
കോൺഗ്രസ് അപമാനിക്കപ്പെട്ടു.രാഹുൽജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, പവർ (അധികാരം) വിഷമാണെന്ന്. അതുപോലെത്തന്നെ പവാറും വിഷമാണ്.രാഹുൽ ഗാന്ധി നിരാശയിൽ നിന്നും കരകയറി വരണമെന്നും കോൺഗ്രസിന് നേതൃത്വം നൽകാൻ തയ്യാറാകണം.
സഞ്ജയ് നിരുപം , മഹാരാഷ്ട്ര കോൺഗ്രസ് നേതാവ്
കേന്ദ്ര ഏജൻസികളെ വച്ച് എങ്ങനെ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. ഇനിയൊരവസരത്തിൽ കശ്മീരിൽ നടന്നത് പോലെ കേരളത്തേയും കീറി മുറിച്ചേക്കാം.
കെ. മുരളീധരൻ എം.പി