ayodhya-

ന്യൂഡൽഹി: അയോദ്ധ്യ വിധി പക്വതയോടെയും സംയമനത്തോടെയും ജനങ്ങൾ സ്വീകരിച്ചെന്നും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻകിബാത്തിൽ പറഞ്ഞു. രാജ്യതാത്പര്യമാണ് ഏറ്റവും വലുതെന്ന് 130 കോടി ജനങ്ങൾ വീണ്ടും തെളിയിച്ചു. സമാധാനം, ഐക്യം, സൗമനസ്യം എന്നീ മൂല്യങ്ങൾക്കാണ് മുൻതൂക്കം. രാമക്ഷേത്ര വിധി വന്നപ്പോൾ എല്ലാവരും സമാധാനത്തോടെ അത് സ്വീകരിച്ചു. ജനങ്ങളോട് നന്ദി പറയുകയാണ്. ജനങ്ങൾ പക്വതയും സംയമനവും ക്ഷമയും കാണിച്ചു. നാളുകൾ നീണ്ട നിയമയുദ്ധമാണ് അവസാനിച്ചത്. രജുഡിഷ്യറിയോടുള്ള ബഹുമാനം വർദ്ധിച്ചു. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികകല്ലാണ് വിധിയെന്നും മോദി പറഞ്ഞു.

കഴിഞ്ഞ മൻകിബാത്തിൽ 2010ൽ അലഹബാദ് ഹൈക്കോടതി അയോദ്ധ്യ കേസിൽ വിധി പറഞ്ഞത് മോദി ഓർമ്മിച്ചിരുന്നു. അന്ന് വിധി വന്നപ്പോൾ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പക്വമായി ഇടപെട്ടു. തത്പരകക്ഷികൾ നേട്ടം കൊയ്യാൻ കളിക്കുകയായിരുന്നു. പക്ഷേ, രാമജന്മഭൂമി തീരുമാനം വന്നപ്പോൾ ഗവൺമെന്റ്, രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സംഘടനകൾ, പൗരസമൂഹം, മത പ്രതിനിധികൾ, സന്യാസിമാർ തുടങ്ങിയവർ സംയമനത്തോടെ പ്രസ്താവനകളിറക്കിയെന്നും അദ്ദേഹം കഴിഞ്ഞ മൻകിബാത്തിൽ പറഞ്ഞിരുന്നു.