ന്യൂഡൽഹി :കാശ്മിർ താഴ്വരകളിൽ ഒളിച്ചിരുന്ന് ഭീകര പ്രവർത്തനങ്ങൾ നടക്കുന്ന ഭീകരന്മാരെ തുരത്താൻ കര - നാവിക - വ്യാമ സേനകളെ ഉൾപ്പെടുത്തി പ്രത്യേക സംഘം കേന്ദ്ര സർക്കാർ രൂപീകരിച്ചു. കരസേനയിലെ പാര വിഭാഗം, നാവിക സേനയിലെ മറൈൻ കമാൻ്റർമാർ, വ്യാമ സേനയിലെ ഗരുഡ് വിഭാഗം എന്നിവരെ ഉൾപ്പെടുത്തിയാണ് ആംഡ് ഫോഴ്സസ് സ്പെഷ്യൽ ഓപ്പറേഷൻസ് വിഭാഗത്തിന് ( എ.എഫ്.എസ്.ഒ.ഡി) കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം രൂപം നൽകിയിരിക്കുന്നത്. രാജ്യത്ത് ഭീകരതയെ ചെറുക്കാൻ ആദ്യമായാണ് ഇത്തരമൊരു മുന്നേറ്റത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. കരസേന സംഘം ശ്രീനഗറിൽ പ്രത്യേക ദൗത്യം ആരംഭിച്ചതായും ആഭ്യന്ത്ര മന്ത്രാലയം അറിയിക്കുന്നു. മറൈൻ കമാൻ്റെ വൂളാർ തടാകത്തിന് സമീപത്തും ലൊലാബ് , ഹാജിൻ പ്രദേശത്ത് ഗരുഡ വിഭാഗവും പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. ഇതിനകം ആറോളം ഭീകരന്മാരെ പിടികൂടിയെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.