medicine

ന്യൂഡൽഹി: സംസ്ഥാനത്തെ അഞ്ച് കോളേജുകളിൽ ഫാർമസി കോഴ്സുകൾക്ക് പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സെപ്തംബറിൽ അഫിലിയേഷൻ എടുത്ത മലപ്പുറം വളാഞ്ചേരി കൊച്ചിൻ കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം കിളിമാനൂർ എം.ജി.എം സിൽവർ ജൂബിലി കോളേജ് ഒഫ് ഫാർമസി, കണ്ണൂർ പിലാത്തറ എം.ജി.എം കോളേജ് ഒഫ് ഫാർമസി, എറണാകുളം മൂവാറ്റുപുഴ എം.ജി.എം ടെക്നോളജിക്കൽ കാമ്പസ്, പുത്തൻകുരിശ് സി.സി.പി.എസ്.ആർ എന്നീ കോളേജുകളിലെ പ്രവേശനമാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഈ അദ്ധ്യയന വർഷം സെപ്തംബർ 15ന് ശേഷം നടത്തിയ പ്രവേശനമാണ് തടഞ്ഞത്.