ന്യൂഡൽഹി: കോൺഗ്രസിന്റെ വസന്തറാവു നായിക്കിന് ശേഷം മഹാരാഷ്ട്രയിൽ അഞ്ചുവർഷം പൂർത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രിയെന്ന ഖ്യാതിയായിരുന്നു ഇന്നലെ നാലുമണിക്ക് മുൻപ് വരെ ഫഡ്നാവസിന്. ശേഷം മഹാരാഷ്ട്രയിൽ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയുമായി. 80 മണിക്കൂറാണ് ഫഡ്നാവിസ് രണ്ടാമൂഴത്തിൽ പദവിയിലിരുന്നത്.
നവംബർ 24 ശനിയാഴ്ച രാവിലെ എട്ടിനാണ് അധികാരമേറ്റത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ രാജി. ഉത്തർപ്രദേശിൽ ജഗദംബിക പാൽ ആണ് ഏറ്റവും കുറഞ്ഞകാലം മുഖ്യമന്ത്രിയായത് 44 മണിക്കൂർ.
കുറഞ്ഞകാലം മുഖ്യമന്ത്രിമാരായവർ
മൂന്ന് ദിവസം
ജഗദംബിക പാൽ - ഉത്തർപ്രദേശ് -ഫെബ്രുവരി 21-23, 1998 (44 മണിക്കൂർ)
ബി.എസ് യെദിയൂരപ്പ - കർണാടക - മേയ് 17-19 , 2018 (55 മണിക്കൂർ)
നാലു ദിവസം
ദേവേന്ദ്ര ഫഡ്നാവിസ് -മഹാരാഷ്ട്ര - നവംബർ 23-26, 2019 (80 മണിക്കൂർ)
ആറ് ദിവസം
ഓംപ്രകാശ് ചൗട്ടാല - ഹരിയാന- ജൂലായ് 12 -17,1990
എട്ട് ദിവസം
നിതീഷ്‌കുമാർ - ബീഹാർ -മാർച്ച് 3-10, 2000
യെദിയൂരപ്പ-കർണാടക - നവംബർ 12-19,2007