adoor-prakash

ന്യൂഡൽഹി :സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അടൂർ പ്രകാശ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച ഡോ.ജഗദീഷ് പ്രസാദ് കമ്മിറ്റി നഴ്‌സുമാരുടെ സേവന,വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് 2016ൽ സമർപ്പിച്ചതായിരുന്നു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും ഫലപ്രദമായ ഒരു നടപടിയും ഇതുവരെ ഒരു സംസ്ഥാനവും സ്വീകരിച്ചിട്ടില്ല. ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും നഴ്‌സുമാർക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്നതിനും കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.