child-marriage

 കേരളത്തിൽ അഞ്ചുവർഷത്തിനിടെ 66 കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് ശൈശവ വിവാഹം വർദ്ധിച്ചുവരുന്നെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഏറ്റവും മുന്നിൽ. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.രണ്ടാമത് കർണാടക. കേന്ദ്രവനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണിത്.

ശൈശവ വിവാഹ നിരോധന നിയമപ്രകാരം 2013 മുതൽ 2017 വരെ രാജ്യത്താകെ 1516 കേസുകൾ രജിസ്റ്റർ ചെയ്തു. 2017ലാണ് ഏറ്റവും കൂടുതൽ- 395 .

കേരളത്തിൽ അഞ്ചുവർഷത്തിനിടെ 66 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

വർഷവും കേസുകളും

....................

2013-222

2014-280

2015-293

2016-326

2017-395

- ആകെ 1,516

2013-17

.............

തമിഴ്നാട് -290

കർണാടക - 221

പശ്ചിമബംഗാൾ- 210

അസം-100

മഹാരാഷ്ട്ര -90

ആന്ധ്രപ്രദേശ് - 81

ഹരിയാന-78

തെലുങ്കാന-72

കേരളം -66

ഗുജറാത്ത് -55

കേരളം

....................

2013 -11

2014-19

2015-13

2016- 8

2017-15

- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസമിലാണ് കൂടുതൽ. അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പുർ,സിക്കിം, മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഒരു കേസും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. ത്രിപുരയിൽ 6 കേസുകൾ.

- ജമ്മുകാശ്മീർ, ഗോവ, ദാമൻ ദിയു, ദാദ്ര നഗർഹവേലി,ലക്ഷദീപ് എന്നിവിടങ്ങളിലും ഒരു കേസും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല.