fastag-

ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ടോൾ അടയ്‌ക്കാൻ രാജ്യവ്യാപകമായി 'ഫാസ്ടാഗ്' നിർബന്ധമാക്കുന്നത് ഡിസംബർ 15 ലേക്ക് കേന്ദ്ര സർക്കാർ നീട്ടി. ഡിസംബർ ഒന്നു മുതൽ നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

പ്രീപെയ്ഡ് സിംകാർഡ് പോലെ പണം മുൻകൂട്ടി അടച്ച റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ. എഫ്. ഐ. ഡി ) കാർഡാണ് ഫാസ്ടാഗ്. പണം തീരുന്ന മുറയ്‌ക്ക് അടച്ച് റീചാർജ് ചെയ്യണം. ബുധനാഴ്ച വരെ 70 ലക്ഷം ഫാസ്ടാഗുകളാണ് വിതരണം ചെയ്തത്. ടോൾ പ്ലാസകളിലെ ഫാസ്ടാഗ് പാതയിൽ ഫാസ്ടാഗ് ഇല്ലാതെ കയറിയാൽ ഇരട്ടി തുക പിഴ ഈടാക്കും.