കൊച്ചി : വാളയാർ പെൺകുട്ടികളുടെ പീഡന കേസ് സർക്കാരും പൊലീസും ശിശുക്ഷേമ സമിതിയും അട്ടിമറിച്ചുവെന്ന് വിവിധ സാമൂഹ്യ, സാംസ്കാരിക സാമുദായിക സംഘടനകൾ ചേർന്ന് രൂപീകരിച്ച സാമൂഹ്യനീതി കർമ്മസമിതി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സർക്കാരും സർക്കാരിലെ മുഖ്യപാർട്ടിയുമാണ് കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയത്.
വധശിക്ഷ ഉൾപ്പെടെയുള്ള കടുത്തശിക്ഷ ലഭിക്കേണ്ട കേസാണ് പൊലീസ് അട്ടിമറിച്ചത്.
വാളയാറിലെ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുവാൻ 19 ന് എറണാകുളം ടൗൺഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കും. രാവിലെ 10 ന് ചേരുന്നകൺവെൻഷനിൽ വിവിധ നേതാക്കൾ പങ്കെടുക്കും. തുടർസമരപരിപാടികൾക്ക് അന്ന് രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു.. ഇ.എസ്. ബിജു, പി. ശ്യാംരാജ് , പി.വി. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.