പിറവം : ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നവീകരിച്ച മാമ്മലശേരി നെടുങ്ങാട്ടുകുളം ഇന്ന് നാടിന് സമർപ്പിക്കും. സെൻട്രൽ കവലയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം കെ.എൻ. സുഗതൻ നെടുങ്ങാട്ടുകുളം നാടിനായി സമർപ്പിക്കും. രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. മിനികുമാരി അദ്ധ്യക്ഷത വഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ , പി.പി. സുരേഷ്‌കുമാർ, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ശ്യാമള ഗോപാലൻ ,അഡ്വ. ജിൻസൺ വി.പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം.പെെലി, സിന്ധു രവി, സ്മിത എൽദോസ്, രഞ്ജിത്ത് വിജയകുമാർ, സിലിപോൾ, ബീന തമ്പി, എൻ.ആർ.ശ്രീനിവാസൻ, പി.സി.ജോയി, ജെസി രാജു തുടങ്ങിയവർ പ്രസംഗിക്കും. വാർഡ് അംഗം സി.എ.സന്തോഷ് സ്വാഗതവും ജയപ്രകാശ് നന്ദിയും പറയും.