കൊച്ചി: ജനകീയ നാടക പ്രവർത്തക സംഘമായ ജനരംഗവേദിയുടെ അഞ്ചാമത് നാടകം "കരിങ്കണ്ണൻ" ഇന്ന് പാലാരിവട്ടം എസ്.എൻ.ഡി.പി ഹാളിൽ വെെകീട്ട് 6 നടക്കും. സ്വന്തം മണ്ണിൽ നിന്നും ആട്ടിയോടിക്കപ്പെടുന്നവരുടെ ജീവിത സംഘർഷങ്ങളും ഭീകരനിയമങ്ങളുണ്ടാക്കി ജനങ്ങളെ ഭരണാധികാരികൾ നേരിടുമ്പോഴുണ്ടാകുന്ന സംഘർഷങ്ങളും പ്രതിരോധങ്ങളും നാടോടി നാടക ശെെലിയിൽ അവതരിപ്പിക്കുന്ന നാടകമാണ് കരിങ്കണ്ണൻ.സ്വപ്നേഷ് ബാബു രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ സഹസംവിധായകൻ പ്രണവ്യപ്രതാപും സംഗീതം സാലിമോൻ കുമ്പളങ്ങിയുമാണ്. ഇമ, സെെറ സംഘമിത്ര, വിശ്വദർശ്, നിഷ സുനിൽ ,രാഖി അമ്മു ഷാജി മനയത്ത്, സുനിൽ മുത്താനി, കെ.എ.ജനാർദ്ദനൻ,റഷീദ് മട്ടാഞ്ചേരി തുടങ്ങിയവരാണ് രംഗത്ത്.