കൊച്ചി : മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പതിനഞ്ചാമത് പ്രവാചക പ്രകീർത്തന സദസായ ഹുബ്ബുറസൂൽ കോൺഫറൻസ് നാളെ മറെെൻഡ്രെെവിൽ നടക്കും. ഉച്ചയ്ക്ക് 2 ന് സയ്യിദ് സെെനുൽ ആബിദീൻ ബാഫഖി സമ്മേളന നഗരിയിൽ പതാകയുയർത്തും. 2.15 ന് ശർറഫൽ അനാം മൗലിദ് സദസിന് തുടക്കമാകും. വെെകിട്ട് 4.30ന് ലുലുഗ്രൂപ്പ് ചെയർമാൻ ഡോ.എം.എ.യൂസഫലി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഖലീൽ ബുഖാരി അദ്ധ്യക്ഷത വഹിക്കും. രാത്രി 8 ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രവാചക പ്രകീർത്തന പ്രഭാഷണം നടത്തും. ഫസൽ കോയമ്മ ഖുറാ തങ്ങൾ സമാപന പ്രാർത്ഥന നിർവഹിക്കും.

സമസ്ത സെക്രട്ടറി എ.പി. മുഹമ്മദ് മുസ്ലിയാർ , കൽത്തര അബ്ദുൽ ഖാദർ മദനി തുടങ്ങിയവർ പ്രഭാഷണം നടത്തും.

സമ്മേളനത്തിൽ എം.പി.മാരും എം.എൽ.എമാരും സാമൂഹ്യ- സാംസ്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് മുസ്ളിം ജമാ അത്ത് വർക്കിംഗ് ചെയർമാൻ സി.ടി. നാഷിം തങ്ങൾ, കൺവീനർ അഡ്വ. സി.എ. മജീദ്, പ്രചരണസമിതി ചെയർമാൻ നൗഷാദ് മേത്തർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.