കൊച്ചി : അജ് വ ജില്ലാ കമ്മിറ്റിയുടെ മിലാദ് സംഗമം നാളെ കുഞ്ഞുണ്ണിക്കരയിൽ നടക്കും. വെെകിട്ട് 6.30 ന് എച്ച് .എം ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് പി.എം.എസ്.എ ആറ്റക്കോയ സംഗമം ഉദ്ഘാടനം ചെയ്യും. നവാസ് മന്നാനി പനവൂർ മുഖ്യപ്രഭാഷണം നടത്തും. കെ. അംബുജാക്ഷൻ, പാനിപ്ര ഖാലിദ് ഉസ്താദ് തുടങ്ങിയവർ പ്രഭാഷണം നടത്തും.