കൊച്ചി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കൊച്ചി പൂർവ മേഖല, ഇടപ്പള്ളി ബ്ളോക്കുകൾ സംയുക്തമായി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മെഡിക്കൽ ഇൻഷ്വറൻസ് നടപ്പിലാക്കുക, പി.എഫ്.ആർ.എ നിയമം റദ്ദ് ചെയ്യുക, കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്ത ധർണ സി.കെ. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ഹരിഹരൻ നായർ, കെ.എ. ഭുവനൻ, ലെനിൻ, ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.