കൊച്ചി: സഭകൾ തമ്മിലുള്ള തെരുവ് യുദ്ധം ദു:ഖകരമാണെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയണമെന്നും കേരള കൗൺസിൽ ഒഫ് ചർച്ച്സ് (കെ.സി.സി ) എറണാകുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രെെസ്തവ സാക്ഷ്യത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കുരിശ് യുദ്ധങ്ങൾ ആവർത്തിക്കരുതെന്നും സമ്മേളനം നിർദ്ദേശിച്ചു. മേഖലാ പ്രസിഡന്റ് സ്കറിയ ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുരുവിള മാത്യൂസ്, വർഗീസ് ജോർജ് , വി.വി. വർഗീസ്, മാമ്മൻ മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.