photographers
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പിറവം മേഖലാ സമ്മളനം ജില്ലാ പ്രസിഡന്റ് ഷാജോ ആലുങ്ക ഉദ്ഘാടനം ചെയ്യുന്നു.

പിറവം: ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പിറവം മേഖലാ സമ്മളനം സമാപിച്ചു. ജില്ലാ പ്രസിഡന്റ് ഷാജോ ആലുങ്ക ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.ജെ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിനും മെറിറ്റോറിയൽ അവാർഡുകളുടെ വിതരണം ജില്ലാ ട്രഷറർ സജി മാർവെലും നിർവഹിച്ചു. മേഖലാ സെക്രട്ടറി പ്രിൻസ് സ്കറിയ, ട്രഷറർ പി.കെ.സുഗുണൻ, ടോമി സാഗ, എൻ.എസ്.മുരളി, തങ്കപ്പൻ ആരാധന, സുനിൽ ഷൺമുഖം, ബിജു പൊയ്ക്കാടൻ, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.ജെ.ജോർജ്(പ്രസിഡൻറ്.), ജോർജ് വർഗീസ്(സെക്രട്ടറി.), പ്രിൻസ് സ്കറിയ (ട്രഷറർ), എസ്.അജി (വൈസ് പ്രസിഡൻറ്.), അഖിൽ സ്കറിയ ജോ. സെക്രട്ടറി.) ജില്ലാ കമ്മിറ്റി അംഗങ്ങളായി ബിനോയി കള്ളാട്ടു കുഴി, സജി മാർ വെൽ, സുനിൽ ഷൺമുഖം എന്നിവരെയും തിരഞ്ഞെടുത്തു.