കുമ്പളം: ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹം ഇന്ന് വൈകീട്ട് 4ന് വിഗ്രഹഘോഷയാത്രയോടെ തുടക്കമാകും. മട്ടക്കൽ പരദേവതാ ക്ഷേത്രത്തിൽ തുടങ്ങി കളത്തിൽ ഭഗവതി ക്ഷേത്രം, തൃക്കോവിൽ ശിവക്ഷേത്രം എന്നിവ ദർശിച്ച് ലക്ഷ്മീനാരായണക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.ഒ.കെ.രാഘവൻ, പി.വി.രമേശൻ എന്നിവർ ചേർന്ന യജ‍്ഞശാല സമർപ്പിക്കും. തമ്പി മുളയത്ത്,ബാബു നികർത്തിൽ എന്നിവർ വിഗ്രഹ സമർപ്പണവും തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻപ്രതിഷ്ഠയും നിർവഹിക്കും. ഭാസ്കരൻ,സ്നേഹ എന്നിവർ ചേർന്ന് ദീപം തെളിക്കും.8ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം– യജ്ഞാചാര്യൻ കെ.കെ. വിജയൻ. ദിവസവും 7നും 2നും ഭാഗവത പാരായണം.6ന് രാവിലെ 10ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര കളത്തിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു തുടങ്ങും. 8ന് രാവിലെ 7ന് ശ്രീകൃഷ്ണ സ്വർഗാരോഹണത്തോടെ സമാപിക്കും.