മൂവാറ്റുപുഴ: വാളയാറിൽ പീഡനത്തിന് ഇരയായ സഹോദരിമാരുടെ മരണത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. മണ്ഡലം പ്രസിഡന്റ് ശരത്.വി.എസ്, ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദ് ശശി, അജയ് കൃഷ്ണ, പി.ബി. കമാൽ, സഖ്‌ലൈൻ മജീദ്, സുഫിൻ സുൽഫി എന്നിവർ നേതൃത്വം നൽകി..