ssd1
കാലടി ശ്രീശങ്കര നാട്യമണ്ഡപത്തിൽ ആരംഭിച്ച ശില്പശാലയ്ക്ക് സീനിയർ ഗുരു പയ്യന്നൂർ എൻ.വി. കൃഷ്ണൻ നേതൃത്വം നൽകുന്നു.

കാലടി : ജീവിതമായി തിരഞ്ഞെടുക്കുന്ന കലാകാരികളെ കണ്ടെത്താൻ രണ്ടു ദിവസത്തെ ശില്പശാല ശ്രീശങ്കര സ്‌കൂൾ ഒഫ് ഡാൻസിൽ ആരംഭിച്ചു. പി.ടി.എ. രക്ഷാധികാരി എൻ. ഗംഗകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി.വി. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സുധ പീതാംബരൻ, ടി.ജി. ഹരിദാസ്, ജാൻസി വർഗീസ്, മിനി ഷാജി, ജെൻസി ഷാജി, ശ്യാമള സുദർശനൻ, ശ്രീദേവി, സുജ സന്തോഷ്, ഗോപകുമാർ കെ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപികമാരായ ശ്രീക്കുട്ടി മുരളി സ്വാഗതവും അഞ്ജന പി.സത്യൻ നന്ദിയും പറഞ്ഞു. സീനിയർ ഗുരു പയ്യന്നൂർ എൻ.വി. കൃഷ്ണൻ നേതൃത്വം നൽകും. സ്‌കൂളും പി.ടി.എ.യും സംയുക്തമായാണ് വേദിയൊരുക്കുന്നത്.