sahakar
നാഷണൽ കോ ഓപ്പറേറ്റീവ് മീറ്റിന്റെ ലോഗോ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു. എസ്.ബി. ജയരാജ്, പി. സുധാകരൻ, എസ്.ജെ.ആർ കുമാർ, കെ. കരുണാകരൻ നമ്പ്യാർ, യു. കൈലാസ് മണി എന്നിവർ സമീപം

കൊച്ചി : സഹകാർ ഭാരതി കേരളയുടെ ആഭിമുഖ്യത്തിൽ മേയ് 7മുതൽ 10വരെ ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടക്കുന്ന 'നാഷണൽ കോഓപ്പറേറ്റീവ് മീറ്റിന്റെ ലോഗോ പ്രകാശനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു.

മേയ് 7ന് കോ ഓപ്പറേറ്റീവ് മീറ്റ്, 8 ന് ഫാർമേഴ്‌സ് കോൺക്ലേവ്, 9 ന് ഫിഷർമെൻ അനിമൽ ഹസ്ബന്ററി മീറ്റ്, 10 ന് നാഷണൽ വിമൻസ് മീറ്റ് എന്നിവ നടക്കും. വിദേശികൾ ഉൾപ്പടെ 8000 പ്രതിനിധികൾ പങ്കെടുക്കും.