കൊച്ചി : സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങൾ ഇന്ന് സ്കന്ദ ഷഷ്ഠി വ്രത ചടങ്ങുകളാൽ ഭക്തിനിർഭരമാകും. പ്രത്യേക അഭിഷേകങ്ങൾ , പൂജകൾ, അന്നദാനം തുടങ്ങിയ പരിപാടികൾ നടക്കും.

• ഉദയംപേരൂർ ശ്രീനാരായണ വി​ജയസമാജം ക്ഷേത്രത്തി​ൽ രാവി​ലെ അഞ്ച് മുതൽ ചടങ്ങുകൾ ആരംഭി​ക്കും. രാവി​ലെ പത്തി​ന് കലശാഭി​ഷേകം. 11ന് ഉച്ചപൂജ, 11.30ന് അന്നദാനം. വൈകിട്ട് ആറിന് പഴനിയാത്ര.

• ഇടപ്പള്ളി പോണേക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ രാവിലെ 5 മണിക്ക് പാൽ അഭിഷേകത്തോടെ ചടങ്ങുകൾ തുടങ്ങും.

• വടുതല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ രാവിലെ 8ന് സുബ്രഹ്മണ്യ സഹസ്ര നാമാർച്ചന. 9ന് കലശപൂജ 10ന് അഭിഷേകം. ഉച്ചക്ക് ഒന്നിന് അന്നദാനം. വൈകിട്ട് 6.30.ന് ദീപക്കാഴ്ച, 7ന് ഓട്ടൻതുള്ളൽ.