പെരുമ്പാവൂർ: കുറുപ്പംപടി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രിലിലെ കന്നി ഇരുപത് പെരുന്നാളിന് തുടക്കമായി.പെരുന്നാളിന്റെ ഭാഗമായ കൊടിയേറ്റ് പള്ളി വികാരി എൻ പി. ജോർജ് നാരകത്തുകുഴി നിർവ്വഹിച്ചു.ആദ്യ ദിവസം സന്ധ്യാ പ്രാർത്ഥനക്ക് ഫാ:ബൈജു ചാണ്ടി ചേലാട് നേതൃത്വം നൽകി.രണ്ടാം ദിവസം പതിവ് ചടങ്ങിന് ശേഷം പ്രദക്ഷിണം,മൂന്നാം ദിവസമായ ശനിയാഴ്ച്ച ബർ യുഹാനോൻ റമ്പാന്റെ മുഖ്യ കാർമ്മീകത്വത്തിൽ മൂന്നിന്മേൽ കുർബാന നടക്കും.സമാപന ദിവസമായ ഞായറാഴ്ച കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികവും പൊതു സമ്മേളനവും നടക്കും.