അങ്കമാലി: അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഡിസ്റ്റ്) കംമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികൾക്കായി അങ്കമാലി കവരപ്പറമ്പിൽ സംഘടിപ്പിച്ച ത്രിദിന ഗ്രാമീണ സന്നദ്ധസേവന ക്യാമ്പ് വാർഡ് കൗൺസിലർ എം.ജെ. ബേബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.ജെ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോ ഓർഡിനേറ്റർ ശ്രാജു ജി തറയിൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പിൽ കലാസാംസ്‌കാരിക പരിപാടികൾ, ബോധവത്കരണ ക്ലാസുകൾ, തെരുവ് നാടകം എന്നിവ നടക്കും. അസോ. പ്രൊഫ. ജേക്കബ് തളിയൻ, ഫാ. ലിൻഡോ പുതുപറമ്പിൽ, ഫാ. തോമസ് കരിയിൽ, ജി.യു. വർഗീസ്, ദീപക് ആർ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.