അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെയും സാക്ഷരതാസമിതിയുടെയും റൈറ്റേഴ്‌സ് ഫോറത്തിന്റെയും നേതൃത്വത്തിൽ മലയാളഭാഷാവാരാചരണം സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വത്സസേവ്യർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജു വി. തെക്കേക്കര, ബിബി സെബി, ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി. എം. വർഗീസ് , റൈറ്റേഴ്‌സ് ഫോറം ഡയറക്ടർ ടോം ജോസ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10 ന് സാഹിത്യോത്സവം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. പി. അയ്യപ്പൻ അദ്ധ്യക്ഷത വഹിക്കും. കവിതരചന, ചെറുകഥാരചന, ഉപന്യാസ രചന, കവിതാപാരായണം, പ്രസംഗം, പത്രവായന, ക്വിസ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കാവ്യോത്സവം കവി ഡോ. സുരേഷ് മുക്കന്നൂർ ഉദ്ഘാടനം ചെയ്യും. ടോം ജോസ് അദ്ധ്യക്ഷത വഹിക്കും.