പെരുമ്പാവൂർ: വിശ്വാസവും സ്വത്തും സംരക്ഷിച്ച് പള്ളികളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കുറുപ്പംപടി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ ഭക്തജന സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത റാലിയും,വിശ്വാസ പ്രഖ്യാപനവും നാളെ വൈകിട്ട് 4 ന് നടക്കും.