അങ്കമാലി: കേരളകർഷക സംഘം അങ്കമാലി ഏരിയ സമ്മേളനം 2,3 തീയതികളിൽ തുറവൂർ എസ്.എൻ ഡി.പി ഹാളിൽ നടക്കും. ഇന്ന് വൈകിട്ട് 3 ന് വട്ടേക്കാട്ടുനിന്ന് ജീമാൻ കുര്യൻ നയിക്കുന്ന പതാകജാഥ എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്യും. കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ തുറവൂർ കവലയിൽ നടക്കുന്ന സെമിനാർ കില മുൻ ഡയറക്ടർ പ്രൊഫ. എം. രമാകാന്തൻ ഉദ്ഘാടനംചെയ്യും. നാളെ രാവിലെ 9ന് നടക്കുന്ന പ്രതിനിധി സമ്മേളനം കർഷകസംഘം സംസ്ഥാന കമ്മിറ്റിഅംഗം പി.കെ. സോമൻ ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് പി.എൻ . ചെല്ലപ്പൻ അദ്ധ്യക്ഷത വഹിക്കും. പി.ജെ. വർഗീസ്, കെ.കെ. ഷിബു, മിനി ഗോപി, ടി.പി. ദേവസിക്കുട്ടി, കെ.പി. റെജീഷ്, കെ.വൈ. വർഗീസ്, കെ.പി. രാജൻ, പി.വി. ജോയി എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഇന്നും നാളെയും കാർഷികോത്പന്ന, ഉപകരണ പ്രദർശനമുണ്ടായിരിക്കും.