arakkunnam-vayanashala
keralappiravi

ചോറ്റാനിക്കര :മുളന്തുരുത്തി ആരക്കുന്നം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷവും സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവുംനടത്തി. താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എം.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ് ജിനു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു .ക്വിസ് മത്സരത്തിൽ വിജയികളായ അലീന ജോർജ്, ജിസ്ന മറിയം ജോഷി എന്നിവർക്ക് നാടകപ്രവർത്തകൻ വി.ജെ. പൗലോസ് സമ്മാനങ്ങൾ വിതരണം ചെയ്തു.ആരക്കുന്നം സെന്റ് ജോർജ്ജസ് എൽ.പി. സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ജോൺ പീറ്റർ, വായനശാല സെക്രട്ടറി സനീഷ് മാത്യു, ബിമിൽ ബിനോയി, ജിനി ജയിംസ്, ഡേര രാജൻ, ബേസിൽ റോയി, പി.ആർ. അഞ്ജന, സുമ തോമസ്, ജോഷ്നി കെ.എൽദോ, സംഗീത് സുനിൽ, ക്രിസ്റ്റ എലിസബത്ത് ജേക്കബ്ബ്, ആൽഫിൻ ബൈജു, എം.വി.ആദിത്യ , അക്സ ബൈജു എന്നിവർ സംസാരിച്ചു.