വൈപ്പിൻ: മലയാള ചലച്ചിത്ര സംഗീതരംഗത്തെ മഹാരഥനായിരുന്ന ജോൺസൺ മാസ്റ്ററുടെ സ്മരണാർത്ഥം സംഗീത പ്രേമികൾ 9ന് വൈകിട്ട് മൂന്നിന് ഞാറയ്ക്കൽ സഹകരണ ബാങ്ക് ഹാളിൽ യോഗം ചേരും. യോഗത്തിൽ ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ രൂപീകരിക്കും. പൊതുവേദികളിൽ (മുഖ്യമായും മൈതാനികളിൽ) ഓർക്കസ്ട്രയിൽ ഗാനങ്ങൾ അവതരിപ്പിക്കുകയാണ് സംഘടനയുടെ മുഖ്യലക്ഷ്യം.