വൈപ്പിൻ: വാളയാറിൽ പട്ടികജാതിക്കാരിയായ സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് പട്ടികജാതി വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് സി.ബി.ഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖില വൈപ്പിൻ പുലയ വംശോദ്ധാരിണി സഭയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. എടവനക്കാട് നിന്നാരംഭിച്ച പ്രകടനം നായരമ്പലത്ത് സമാപിച്ചു. സഭാ പ്രസിഡന്റ് കെ.ഐ. ഹരി ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഉദയഭാനു, സനൽ, ഞാറക്കൽ ശശി, സുശീൽ ചെറുപുള്ളി എന്നിവർ പ്രസംഗിച്ചു.
എടവനക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ടി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോയി കണക്കശേരി അദ്ധ്യക്ഷത വഹിച്ചു. എ.കെ. സരസൻ, ടി.പി. വിൽസൻ, സി.എസ്. സലാം, യൂത്ത് കോൺഗ്രസ് നേതാക്കളായ പി.എൻ. തങ്കരാജ്, നിഷിൽ, പി.ജെ. അന്നം, ഉഷ സുരേഷ് ബാബു, കെ.എ. ഹർഷദ്, ഇബ്രാഹിം പുളിക്കൽ എന്നിവർ പ്രസംഗിച്ചു.