വൈപ്പിൻ: എടവനക്കാട് സർവീസ് സഹകരണബാങ്കിൽ കാൽ നൂറ്റാണ്ടിലേറെ കാലം പ്രസിഡന്റായി പ്രവർത്തിച്ച കെ.കെ. ബേബിയെ അനുസ്മരിച്ചു. ബാങ്ക് ഹെഡ്ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ദാസ് കോമത്ത് , മുൻ പ്രസിഡന്റുമാരായ സലാം എടവനക്കാട്, കെ.എ. കുര്യൻ, ജോയി കണക്കശേരി, ഇ.വി. സുധീഷ്, എ.കെ. ഗിരീശൻ, ഇ.കെ. അഷറഫ്, അഡ്വ. കെ.എസ്. ഷൈജു, സെക്രട്ടറി സി.എസ്. ഷാജി എന്നിവർ പ്രസംഗിച്ചു.