അങ്കമാലി: വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന നടപടിക്കെതിരെ പ്രതിഷേധജ്വാല നടത്തി. ബി.ജെ.പി ചമ്പന്നൂർ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി അങ്കമാലി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.സി. രാമകൃഷ്ണൻ, ഇ.എൻ. സുനിൽ, പി.പി. രാമകൃഷ്ണൻ, ശോഭ ശിവൻ എന്നിവർ പ്രസംഗിച്ചു.