പെരുമ്പാവൂർ: പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് നടത്തിയ പണിക്കിടയിൽകനാൽ ബണ്ട് കെട്ട് തകർന്ന് തോട്ടിലേക്ക് ഇടിഞ്ഞു. വേനലിൽ കനാലിലൂടെ വെള്ളം വിട്ടാൽ ബണ്ട് പൊട്ടി വെള്ളം പാടത്തിലേക്ക് ഒഴുകുന്ന അവസ്ഥ.
കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂർ മേതലയിൽ പെരിയാർവാലി ഹൈ ലവൽ കനാലിൽ ഒരു തകരാറുമില്ലാതിരുന്ന രണ്ടു കിലോമീറ്റർ ദൂരത്താണ്സംഭവം.
കൂറ്റൻ യന്ത്രങ്ങൾ കനാലിൽ ഉപയോഗിച്ചതാണ് തകർച്ചക്കിടയാക്കിയതെന്നാണ് പരാതി.
പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെവിചിത്രമായ പ്രതികരണം വിവാദത്തിലായി.
കനാൽ ബണ്ട്നിർമ്മാണത്തിനിടെ തകർന്നതാണന്ന് റിപ്പോർട്ട് എഴുതിയാൽ കരാറുകാരന്റെ കൈയിൽ നിന്നും നഷ്ടം ഈടാക്കി നിർമ്മാണം നടത്തേണ്ടി വരുമെന്നും അതിന് സമയം എടുക്കമെന്നുമാണ് ജലവിഭവ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയറുടെ പക്ഷം. എന്നാൽ മുമ്പേ തന്നെ പൊളിഞ്ഞു കിടക്കുന്നതാണന്ന് റിപ്പോർട്ടെഴുതിയാൽ പെട്ടെന്ന് തന്നെ പുനർനിർമ്മാണത്തിനായി 40 ലക്ഷം രൂപ അനുവദിക്കും. പരാതി മൂടിവയ്ക്കാനല്ല, പണികളിലെ ക്രമക്കേട് കണ്ടെത്താനാണ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതെന്നും ഉദ്യോഗസ്ഥരുടെ നിലപാട്
കോൺക്രീറ്റിംഗും കുളിക്കടവും
.കനാലിനുള്ളിലെ കോൺക്രീറ്റ് ഹിറ്റാച്ചി ഉപയോഗിച്ച് പൊളിച്ചുനീക്കി പകരം സിമന്റ് ചെയ്യുന്ന ജോലിയും കുളിക്കടവ് നിർമ്മാണവുമാണ് നടക്കുന്നത്. പാടശേഖരത്തിന് നടുവിലൂടെയാണ് ഇവിടെ കനാൽ കടന്നു പോകുന്നത്. കനാൽ ബണ്ടിനും പാടത്തിനും നടുവിലൂടെ വലിയതോട് കടന്നു പോകുന്നു. പണിക്കിടെ കനാൽ ബണ്ട് കെട്ട് തകർന്ന് തോട്ടിലേക്ക് ഇടിഞ്ഞു. ഈ സാഹചര്യത്തിലാണ് നാട്ടുകാർ മന്ത്രിക്ക് പരാതി നൽകിയത് .