പറവൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന യൂണിറ്റ് ക്യാമ്പ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ്‌ പ്രസിഡന്റ് രാജു ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ആനി ഡെലീല, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആലുവ ജില്ലാ സെക്രട്ടറി ജോസഫ്ർ, കെ.ഇ. അനിൽ, കെ.ആ|. രാജശ്രീ തുടങ്ങിയവർ സംസാരിച്ചു. 62 വാളണ്ടിയർമാർ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച സമാപിക്കും.