kuzhi
കിഴക്കമ്പലം ബസ് സ്റ്റാൻഡിനു മുന്നിലെ കുഴി

കിഴക്കമ്പലം: കിഴക്കമ്പലത്ത് കുഴിയിൽ ചാടാതെ യാത്ര അസാദ്ധ്യമായി. കിഴക്കമ്പലം ബസ് സ്റ്റാൻഡിനു മുന്നിലെ കുഴി ഒരു ഒന്നൊന്നര കുഴിയായി . ബസുകൾ സ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് കുഴിയായിട്ട് മാസങ്ങളായി.കുഴിയിൽ കെട്ടി കിടക്കുന്ന വെള്ളം ആളുകളി​ലേക്കും കടകളിലേക്കും തെറി​ച്ചു. തൊട്ടടുത്ത കടക്കാർ കുറച്ച് നാൾ മുമ്പ് കരിങ്കൽ ചീളുകളിട്ട് താല്ക്കാലി​കമായി കുഴിയടച്ചെങ്കിലും നിരന്തരമായ ടോറസുകളുടെ പാച്ചിൽ മൂലം കല്ലിളകി വൻ ഗർത്തമായി. ഇന്നലെ വീണ യാത്രക്കാരന്റെ പരിക്ക് ഗുരുതരമാണ്. കുഴിയ്ക്ക് ചുറ്റും റോഡിൽ നിന്നും ഇളകി മാറി കിടക്കുന്ന കരിങ്കൽ ചീളുകളിൽ കയറി ഇരു ചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞാണ് അപകടമുണ്ടാകുന്നത്. ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ ചിത്രപ്പുഴ പോഞ്ഞാശ്ശേരി റോഡിന്റെ ഭാഗമാണിവിടം. ഡിസംബർ മാസത്തിലാണ് വർക്ക് ഗ്യാരന്റി പൂർത്തിയാകുന്നത്. അതി​നു മുമ്പു വരുന്ന എല്ലാ അറ്റകുറ്റ പണികളും കരാറുകാരന്റെ ചെലവിൽ പൂർത്തിയാക്കേണ്ടതാണ്. എന്നാൽ മഴയുടെ പേരിൽ കരാറുകാരൻ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കുഴിയിൽ വീണ് പരി​ക്കേറ്റത് ആറു ബൈക്ക് യാത്രക്കാർക്ക്

റോഡ് പണി​ പൂർത്തി​യാക്കി​യത് ബി.എം, ബി.സി നിലവാരത്തിൽ