govt-girls-h-s-s-
ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് രമേഷ്.ഡി. കുറുപ്പ് തറക്കല്ലിടുന്നു.

പറവൂർ : ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ രമേഷ്.ഡി. കുറുപ്പ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ജെസി രാജു അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് തോപ്പിൽ, ജലജ രവീന്ദ്രൻ, വി.എ. പ്രഭാവതി, ഡി. രാജ്കുമാർ, പ്രിൻസിപ്പൽ ലാലി, പ്രധാന അദ്ധ്യാപകൻ കെ.വി. വേണുഗോപാൽ, പി.ടി.എ പ്രസിഡന്റ് ഡൈന്യൂസ് തോമസ്, അൻവർ കൈതാരം, രജിത ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ഹയർ സെക്കൻഡറി വകുപ്പിൽ നിന്നനുവദിച്ച 1.05 കോടി ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.