കോതമംഗലം: ചെറിയപള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പള്ളിക്ക് സമീപം ഉപവാസം നടത്തി. പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന ചെറിയ പള്ളി വിശ്വാസികളുടെ കൈകളിൽ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസം. പള്ളിയിൽ സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത കോതമംഗലം ടൗൺ ജുമാ മസ്ജിദ് ഇമാം അബ്ദുൾ സലാം അൽ ഖാസിമി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, എസ് എൻ ഡി പി യോഗംകോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം, മുനിസിപ്പൽ വൈസ് ചെയർമാൻ എ.ജി.ജോർജ്ജ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ. എ നൗഷാദ്, മുനിസിപ്പൽ കൗൺസിലർ ഷെമീർ പനയ്ക്കൽ, കെ.പി ബാബു, അഡ്വ. മാത്യുജോസഫ്, ഒ.ഇ.അബ്ബാസ്, തുടങ്ങിയവർ പ്രസംഗിച്ചു.