പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിൽനവീകരിച്ച കോൺഫ്രൻസ് ഹാളിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെപേരിട്ടു. ബെന്നി ബഹനാൻ എം. പി.നാമകരണം നിർവ്വഹിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്തിൽഐ.എസ്.ഒ പ്രഖ്യാപനവുംഅദ്ദേഹം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജി കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി എ മുക്താർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജോളി ബേബി, ജോജി ജേക്കബ്, രാജു മാത്താറ, എൽദോ മോസസ്, മേർളി റോയ്, എം ബി ജോയ്, സുബാഷ് ബാബു, അനീസ ഇസ്മായിൽ, ഷെമിദ ഷെരീഫ്, റഹ്മജലാൽ, ഷിബിഎൽദോ, സുബൈദ ജലീൽ എന്നിവർ പങ്കെടുത്തു