കിഴക്കമ്പലം: സ്‌പോർട്‌സ് അസോസിയേഷന്റെ കിഴക്കമ്പലം മാർക്കറ്റ് ജംഗ്ഷനിലെ ഓഫീസ് തിങ്കളാഴ്ച വൈകിട്ട് 5ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ക്ലബുകൾക്കും കളിക്കൂട്ടങ്ങൾക്കും നൽകുന്ന സ്പോർട്സ് കിറ്റുകളുടെ വിതരണോദ്ഘാടനം ഹോക്കി താരം പി.ആർ .ശ്രീജേഷ് നിർവഹിക്കും. കിഴക്കമ്പലത്ത് സ്വന്തമായി കളിക്കളം നിർമിച്ച് കായികമേഖലയെ ഉണർത്തുകയാണ് സ്‌പോർട്‌സ് അസോസിയേഷന്റെ ലക്ഷ്യം