പറവൂർ : ജില്ലയിലെ കടൽ - കായലോര മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആൾ കേരള ജനത മത്സ്യ മേഖല തൊഴിലാളി യൂണിയൻ (ജെ.ടി.യു.സി) ജില്ല കൺവെൻഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. മത്സ്യ സംസ്ക്കരണ ശാലകളിൽ നിന്നും ഉണ്ടാകുന്ന അവശിഷ്ടങ്ങൾ പൊതു മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ച് ജൈവ വളമാക്കണം. വൈപ്പിൻ, ചെല്ലാനം മേഖലയിലെ രൂക്ഷമായ കടലാക്രമണത്തെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എം.എൻ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ. ശെൽവരാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ.വി. രാധാകൃഷ്ണൻ, അലോഷ്യസ് ജോർജ്, വിഴിഞ്ഞം മുഹമ്മദ്, എ.ജെ. തങ്കപ്പൻ, കെ.സി. ബാബു, കെ.ആർ. രമണി എന്നിവർ സംസാരിച്ചു.