പറവൂർ: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. കെ.എസ്. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ മാജോ മാത്യൂ, ബേബി തോമസ്, വി.എൻ. ഗിരിജൻ, എസ്. പോൾ, ആന്റണി വിതയത്തിൽ, എ.എം. അബ്ദുൾസലാം തുടങ്ങിയവർ സംസാരിച്ചു.