കിഴക്കമ്പലം: വൃക്കരോഗിയായ യുവാവ് ചികിത്സാ സഹായം തേടുന്നു. പഴങ്ങനാട് കാനാമ്പുറം കെ.വി.സുബ്രഹ്മണ്യനാണ്(49) ഡയാലിസിസിനാൽ ജീവൻ നിലനിറുത്തുന്നത്.
അഞ്ച് സെന്റിൽ ചെറിയ ഓടു മേഞ്ഞ വീട്ടിലാണ് രണ്ടു പെൺമക്കളും ഭാര്യ സുമതിയും ഉൾപ്പെടുന്ന കുടുംബം. പെയിന്റിംഗ് തൊഴിലാളിയായ സുബ്രഹ്മണ്യന്റെ ഏക വരുമാനത്തിലായിരുന്നു ജീവിതം.
കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സയും മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ സഹായം തേടുന്നത്.
വൃക്ക നൽകാൻ സഹോദരൻതയ്യാറാണെങ്കിലും പണമില്ലാത്തതിനാൽ ചികിത്സ വൈകുകയാണ്. 10 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ചികിത്സാ സഹായ ശേഖരണത്തിനായി സഹായസമിതി ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പുക്കാട്ടുപടി ഫെഡറൽ ബാങ്കിൽ സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 17240100066136, ഐ.എഫ്.എസ്.സി കോഡ്: FDRL0001724