കാലടി: മലയാറ്റൂർ ദിവ്യശാന്തി നികേതനം നാരായണ ഗുരുകുലത്തിന്റെ വാർഷികം നാളെ (ഞായർ) നടക്കും. രാവിലെ 9.30ന് ഹോമം, തുടർന്ന് ഉപനിഷദ് പാരായണത്തിനുശേഷം മുനി നാരായണപ്രസാദിന്റെ പ്രഭാഷണം. 11ന് നടക്കുന്ന വാർഷിക സമ്മേളനത്തിൽ സ്വാമി ചാൾസ് ചൈതന്യ, കെ.പി. ലീലാമണി, ഡോ.ആർ. സുഭാഷ്, വി.ജി. സൗമ്യൻ എന്നിവർ പങ്കെടുക്കും. ഞായറാഴ്ച മുതൽ നടക്കുന്ന ഗുരുകുലത്തിലെ ചടങ്ങുകളിൽ മുനി നാരായണപ്രസാദ് പങ്കെടുത്ത് പ്രഭാഷണം നടത്തും. വാർഷികാഘോഷം നവംബർ 7ന് സമാപിക്കും.