കൊച്ചി: പാലിന്റെ ഗുണപരിശോധനയ്ക്ക് ഉൗന്നൽ നൽകുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലാബിന്റെ ശിലാസ്ഥാപനം മിൽമയുടെ ഇടപ്പള്ളി ഡയറി കോമ്പൗണ്ടിൽ മന്ത്രി അഡ്വ.കെ.രാജു നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അംഗങ്ങൾക്ക് ഡിവിഡന്റും ബോണസും വിതരണം ചെയ്യും. ഫെഡറേഷൻ ചെയർമാൻ ബാലൻ മാസ്റ്റർ അദ്ധ്യക്ഷനാകും. ബൈബി ഈഡൻ എം.പി മുൻ ഭരണസമിതി അംഗങ്ങളെ ആദരിക്കും.