കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രമായ കാലടിയിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് ഗ്രാമപഞ്ചായത്ത് അധികൃതർ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പാടാക്കത്തതിൽ അയ്യപ്പസേവാസമാജം ആശങ്ക പ്രകടിപ്പിച്ചു. ശബരിമല തീർത്ഥാടകരുടെ മുഖ്യ ഇടത്താവളമായ കാലടിയിൽ മണ്ഡലം കാലം ആരംഭിക്കുന്നതോടെ അന്തർ സംസ്ഥാനക്കാരടക്കം ആയിരങ്ങളാണ് കാലടിയിലെത്തിച്ചേരുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ള സംവിധാനം, വിശ്രമകേന്ദ്രം, ശൗചാലയം എന്നിവ ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണസമിതി, ബി.ജെ.പി., യുവമോർച്ച, ബി.എം.എസ് എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.