പറവൂർ : കിഴക്കേപ്രം മുപ്പത്തിനാലാം അംഗൻവാടിയിൽ പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും നടന്നു. നഗരസഭ കൗൺസിലർ എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റീസൺ പ്രസിഡന്റ് വി.കെ. മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. അംഗൻവാടി ഫെൽഫെയർ അംഗങ്ങളായ കെ. രത്നകുമാർ, കെ.ആർ. ഷിബു, ജീവനക്കാരായ വി.ജി. ലത, രാജി, പ്രവിത തുടങ്ങിയവർ സംസാരിച്ചു.