കാലടി: ചെങ്ങൽ സെന്റ്. ജോസഫ്സ് ജി.എച്ച്.എസ്.സ്കൂളിൽ കേരളപ്പിറവിദിനം ആഘോഷിച്ചു. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എസ്. ദിലിപ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്മിൻ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് ആറാട്ടുപുഴയുടെ നേതൃത്വത്തിൽ തുള്ളൽ ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥികളായ ജാക്സൺ ജോൺസൺ പറയൻതുള്ളലും ശ്രുതിൻ, ജിതിൻ എന്നിവർ ശീതങ്കൻതുള്ളലും അവതരിപ്പിച്ചു. ജിനു ജോസ് എന്റെ ഗ്രാമം എന്ന കവിത അവതരിപ്പിച്ചു. ഷൈജി ജോസഫ് സ്വാഗതവും മരിയ തോമസ് നന്ദിയും പറഞ്ഞു.