തൃക്കാക്കര : പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് അദ്ധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം നടത്തി. നൂറു കണക്കിന് ജീവനക്കാരും അദ്ധ്യാപകരും പങ്കെടുത്തു. യോഗം ജോയിന്റ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാൽ ഉദ്ഘാടനം ചെയ്തു. . സമരസമിതി കൺവീനർ പി.എ.ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. സമരസമിതി നേതാക്കളായ സി.എ.അനീഷ്, ജയചന്ദ്രൻ, ശ്രീജി തോമസ്, കെ.പി.പോൾ, സി.ബ്രഹ്മഗോപാലൻ, തിലകൻ വയലാർ, എം.സി.ഷൈല തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.