kklm
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിലെ അമ്മമാർക്കായി നടന്ന പരിശീലന പരിപാടിയിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ പരിശീലിപ്പിക്കുന്ന കുട്ടി

കൂത്താട്ടുകുളം: ഹൈടെക് സ്‌കൂളിലെ സ്മാർട്ടായ കുട്ടികൾക്കായി അമ്മമാരും സ്മാർട്ടായി .ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ട് ,ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അമ്മമാരാണ് കുട്ടികളുടെ പഠന നിലവാരംം അനുസരിച്ച് സ്മാർട്ടായി മാറുന്നത്. ലിറ്റിൽ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബിന്റെ പരിശീലനമാണ് നടക്കുന്നത്. സ്മാർട്ട് @ അമ്മയാകാൻ നല്ല ഹാജരാണ് ഉണ്ടായത്. പുതിയ പാഠപുസ്തകങ്ങളിലെ ക്യുആർ കോഡുകൾ പഠനമികവിനായി ഉപയോഗിക്കുക എന്നതായിരുന്നു മുഖ്യ പരിശീലന ലക്ഷ്യം., വിദ്യാലയങ്ങളുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള 'സമേതം' വെബ് പോർട്ടൽ, കേരളത്തിന്റെ സമ്പൂർണവിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സ്, പാഠപുസ്തകങ്ങളുടെ വിഭവപോർട്ടലായ 'സമഗ്ര' എന്നിവ അമ്മമാരെ പരിചയപ്പെടുത്തി. പരിശീലനം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. പിടിഎ. പ്രസിഡന്റ് പി. ബി. സാജു എം.പി.ടി.എ. പ്രസിഡന്റ് ഷാന്റി മുരളി, സിൽവി കെ. ജോബി, പ്രഥമാദ്ധ്യാപിക ഗീതാദേവി എം. എന്നിവർ സംസാരിച്ചു. പ്രസീദ പോൾ പദ്ധതി വിശദീകരണം നടത്തി.