കൂത്താട്ടുകുളം : മോനിപ്പള്ളി - ആമ്പല്ലൂർ സംസ്ഥാനപാതയിൽ ഇലഞ്ഞി ജനത കവലയ്ക്കു സമീപം കലുങ്കു തകർന്ന ഭാഗത്ത് അപകടക്കെണി.ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലാണ് കലുങ്കിന്റെ പാർശ്വഭാഗം തകർന്നത്. എറണാകുത്തു നിന്നു മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളിലേറെയും ഇതുവഴിയാണ് ഓടുന്നത്. തോട്ടിലെ ശക്തമായ നീരൊഴുക്കിൽ കലുങ്കിന്റെ അടിഭാഗത്തും കേടുപാടുണ്ട്.
വീതിയില്ലാത്ത ഭാഗത്തു കലുങ്കിന്റെ തകർച്ച വാഹനാപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. കലുങ്കു തകർന്ന ഭാഗം വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയിൽ എളുപ്പംപെടില്ല.
അപകടസാദ്ധ്യത സൂചിപ്പി
ക്കാൻ നാട്ടുകാർ ഈ ഭാഗത്ത്
അടയാളങ്ങൾ ഉയർത്തിയിട്ടുണ്ട്.
കക്കാട് പദ്ധതിയിൽ നിന്നു
കടന്നു പോകുന്നത്. തോട്ടിലൂടെ ഒഴുകുന്ന മാലിന്യങ്ങൾ ജലവിതരണക്കുഴലിന്റെ പുറംഭാഗത്തു കുരുങ്ങുന്നത് പതിവാണ്. കലുങ്കിന്റെ തകർന്ന ഭാഗം വീതി കൂട്ടി പുനർനിർമിക്കുകയും ജലവിതരണക്കുഴൽ കലുങ്കിനുമുകളിലൂടെയാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം